ഇന്ന് 5 ലക്ഷം ഡോസ് വാക്സിൻ എത്തും; തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ്  

കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക
എക്സ്പ്രസ് ഫോട്ടോ
എക്സ്പ്രസ് ഫോട്ടോ

കൊച്ചി: വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തിക്കും. അഞ്ച് ലക്ഷം ഡോസ് കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. അതേസമയം മിക്ക ജില്ലകളിലും സർക്കാർ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവയ്പുണ്ടാകില്ല. 

രണ്ട് ദിവസമായി കുത്തിവയ്പ്  പൂർണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് വാക്സിൻ ലഭിക്കും. മറ്റ് ജില്ലകളിലേക്കും ആനുപാതികമായി വാക്സിൻ എത്തിക്കും. കോവീഷീൽഡിന് പുറമെ കൊവാക്സിനും തീർന്നതോടെ  ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പുണ്ടാകില്ല.

ഓണത്തിന് മുമ്പ് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യത്തിന് വാക്‌സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്‌സിൻ എടുക്കാൻ വരുന്നവർ ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com