വോള്‍വോ ബസില്‍ യാത്ര; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; യുവാക്കള്‍ അറസ്റ്റില്‍

വലിയ ട്രാവല്‍ ബാഗുകളിലാക്കി കൊണ്ടു വന്നിരുന്നതിനാല്‍ ആരും സംശയിച്ചിരുന്നുമില്ല.
കഞ്ചാവ് കടത്ത് കേസില്‍ അറസ്റ്റിലായ യുവാക്കള്‍
കഞ്ചാവ് കടത്ത് കേസില്‍ അറസ്റ്റിലായ യുവാക്കള്‍

ആലപ്പുഴ: വോള്‍വോ ബസില്‍ യാത്രക്കാരുടെ വേഷം കെട്ടിയുള്ള കഞ്ചാവ് കടത്ത് ആലപ്പുഴ എസ്പി ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് സംഘം പിടികൂടി.ചെങ്ങന്നൂരില്‍ ബസിറങ്ങിയ രണ്ടു പേരില്‍ നിന്നായി ഇന്ന് രാവിലെയാണ് 25 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടിയത്. എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസ് സംഘം ഇവരെ കാത്തു നില്‍ക്കുകയായിരുന്നു. നേരെ അവരുടെ വലയിലേക്കാണ് പ്രതികള്‍ വന്നു വീണത്.

തിരുവല്ല ചുമത്ര സ്വദേശി സിയാദ്(27), മുളക്കുഴ പെരിങ്ങാല സ്വദേശി സാഗര്‍(22) എന്നിവരെയാണ് പിടികൂടിയത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍. ജോസിന്റെ നേതൃത്വത്തില്‍ മഹസര്‍ തയാറാക്കി. ലോക്ഡൗണിന്റെ മറവില്‍ ടൂറിസ്റ്റ് ബസുകളും അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളും കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവ് നടത്തിയിരുന്നത്.

വലിയ ട്രാവല്‍ ബാഗുകളിലാക്കി കൊണ്ടു വന്നിരുന്നതിനാല്‍ ആരും സംശയിച്ചിരുന്നുമില്ല.ഒറീസയിലെ ഏജന്റില്‍ നിന്ന് വാങ്ങുന്ന സാധനം ബംഗളൂരുവിലെത്തിച്ചു നല്‍കും. അവിടെ നിന്ന് വോള്‍വോ ബസില്‍ ചെങ്ങന്നൂരില്‍ എത്തിക്കും. ഇവിടെ നിന്നാണ് ചില്ലറ കച്ചവടക്കാര്‍ക്ക് നല്‍കിപ്പോന്നിരുന്നത്.

കഞ്ചാവ് കടത്ത്, പൊലീസിന് നേരെ കൈയേറ്റം, വധശ്രമം എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായിട്ടുള്ളവരെന്ന് ഡിവൈഎഎസ്പി ആര്‍ ജോസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com