അവിശ്വാസത്തിലൂടെ യുഡിഎഫിനെ അട്ടിമറിച്ചു ; കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന്

കോൺഗ്രസ് അംഗമായ ജിജി സജി എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു
സിപിഎം പതാക /ഫയല്‍ ചിത്രം
സിപിഎം പതാക /ഫയല്‍ ചിത്രം

പത്തനംതിട്ട : പത്തനംതിട്ടയിലെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ ഡി എഫ് നേടി. യു ഡി എഫ് ഭരണ സമിതിയെ അവിശ്വാസത്തിലൂടെ അട്ടിമറിച്ചാണ് എൽ ഡി എഫ് ഭരണം നേടിയത്. 

ആറിന് എതിരെ 7 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. കോൺഗ്രസ് അംഗമായ ജിജി സജി എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു.

ഇതോടെ ജില്ലയിലെ 8 ബ്ലോക്ക് പഞ്ചായത്തുകളിൽ 5 ഉം നേടി എൽ ഡി എഫ് ആധിപത്യം ഉറപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com