സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി ; നിയമസംവിധാനത്തില്‍ മാറ്റം ആലോചിക്കുന്നു : മുഖ്യമന്ത്രി

2011 മുതല്‍ 2016 വരെ സംസ്ഥാനത്ത് 100 സ്ത്രീധന മരണങ്ങളാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം 54 മരണങ്ങളാണ് ഉണ്ടായത്
മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നു
മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നു

തിരുവനന്തപുരം : സ്ത്രീപീഡനം തടയാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സുരക്ഷ ഉറപ്പാക്കും. സ്ത്രീധന നിരോധന നിയമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സ്ത്രീധന മരണങ്ങളില്‍ സംസ്ഥാനത്ത് കുറവുണ്ടായിട്ടുണ്ട്. 2011 മുതല്‍ 2016 വരെ സംസ്ഥാനത്ത് 100 സ്ത്രീധന മരണങ്ങളാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം 54 മരണങ്ങളാണ് ഉണ്ടായത്. 2020 ലും 2021 ലും ആറ് വീതം സ്ത്രീധന മരണങ്ങളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്ത്രീ സുരക്ഷയ്ക്ക് പിങ്ക് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സര്‍ക്കാര്‍ ആരംഭിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നിയമസംവിധാനങ്ങളില്‍ സര്‍ക്കാര്‍ മാറ്റം ആലോചിക്കുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ പോലും സ്ത്രീധനം വാങ്ങാനും കൊടുക്കാനും തയ്യാറാകുന്നു എന്ന സ്ഥിതിവിശേഷം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്ത്രീ സുരക്ഷയ്ക്കായി ഗവര്‍ണറുടെ സത്യഗ്രഹം ബോധവല്‍ക്കരണ പ്രക്രിയയെ വലിയ തരത്തില്‍ സഹായിച്ചിട്ടുണ്ട്. ഓരോരുത്തരും അവരുടെ ഇഷ്ടം പോലെ അതിനെ വ്യാഖ്യാനിക്കുന്നുണ്ട്. കൊറോണയുടെ പേരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളോ, ക്രമസമാധാന നിലയെ ബാധിക്കുന്ന മറ്റു പ്രശ്‌നങ്ങളിലോ പൊലീസ് നടപടി വൈകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com