അടുത്ത മാസം 9 മുതല്‍ എല്ലാ കടകളും തുറക്കും; കേസ് എടുത്താല്‍ മരണം വരെ നിരാഹാരം

അടുത്തമാസം 9 മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധം
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധം

കോഴിക്കോട്: അടുത്തമാസം 9 മുതല്‍ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. വ്യാപാരികള്‍ക്കെതിരെ പൊലീസ് കേസ് എടുത്താല്‍ സമിതി പ്രസിഡന്റ് മരണം വരെ നിരാഹാരമിരിക്കുമെന്നും സമിതി നേതാക്കള്‍ അറിയിച്ചു.

കോവിഡ് വാക്‌സിന്‍ സുലഭമാവുംവരെ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കച്ചവട മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണനയോടെ വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി സമിതി അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുമായ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ തീരുമാനം പിന്‍വലിക്കുകയായിരുന്നു. കടകള്‍ തുറക്കാനാവാത്തതിനെ തുടര്‍ന്നും വ്യാപാരികളില്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്നും സമിതി നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com