'കട്ടതിനോ കവർന്നതിനോ അല്ല, യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസ്'; കെടി ജലീൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2021 08:52 AM  |  

Last Updated: 29th July 2021 08:52 AM  |   A+A-   |  

k t jaleel fb post

കെടി ജലീല്‍/ഫയല്‍

 

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടാൻ തയാറാണെന്ന് മുൻ മന്ത്രി കെടി ജലീൽ. സുപ്രീംകോടതി വിധിയെ സ്വാ​ഗതം ചെയ്യുന്നുവെന്നും പറയാനുള്ളത് കോടതിയെ ബോധിക്കുമെന്നും ഫേയ്സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസെന്നും ജലീൽ കുറിച്ചു. 

ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

UDF സർക്കാരിൻ്റെ അഴിമതിക്കെതിരെ നടത്തിയ സമരത്തിൽ നിയമസഭക്കകത്ത് വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങൾ അരങ്ങേറി. ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് എടുത്ത കേസിലെ പ്രതികൾ വിചാരണ നേരിടണം എന്ന് വിധി പ്രസ്താവിച്ചിരിക്കയാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കും. കട്ടതിനോ കവർന്നതിനോ അല്ല UDF ൻ്റെ കവർച്ചയെ എതിർത്തതിനാണ് കേസ്.