കോവിഡ് ടെസ്റ്റ് നടത്തുന്നവര്‍ക്ക് സമ്മാനം, ഡി കാറ്റഗറിയില്‍ നിന്ന് രക്ഷതേടി ടിപിആര്‍ ചലഞ്ച്

കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടിപിആർ ചലഞ്ച്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കോഴിക്കോട്: കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തതോടെ ഡി കാറ്റ​ഗറിയിലാണ് കോഴിക്കോട് പെരുവയൽ  പഞ്ചായത്ത്. ഇതോടെ കൂടുതൽ ആളുകളെ കോവിഡ് പരിശോധനയിലേക്ക് ആകർഷിച്ച് ടിപിആർ നിരക്ക് കുറയ്ക്കാനുള്ള ശ്രമവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇവിടെ വ്യാപാരി വ്യവസായി ഏകോപന സമിതി. 

കോവിഡ് പരിശോധനയ്ക്ക് എത്തുന്നവർക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടിപിആർ ചലഞ്ച്. കോഴിക്കോട് പെരുവയൽ പഞ്ചായത്തിന്റെ പരോക്ഷ പിന്തുണയോടെയാണ് ചലഞ്ച് നടത്തുന്നത്. പഞ്ചായത്ത് നടത്തുന്ന മെഗാ കോവിഡ് പരിശോധനാ ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് സമ്മാനം. 

5001 രൂപയാണ് ഒന്നാം സമ്മാനം. തുടരെ മൂന്നാം ആഴ്ചയിലും ടിപിആർ നിരക്ക് കൂടി പഞ്ചായത്ത് ഡി കാറ്റഗറിയിലായതോടെയാണ് പരിശോധന വർധിപ്പിക്കാൻ ശ്രമം തുടങ്ങിയത്. ടിപിആർ കണക്കാക്കുന്ന രീതി അശാസ്ത്രീയമാണെന്ന് വ്യാപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പഞ്ചായത്ത് അധികൃതരും നിലപാടെടുക്കുന്നുണ്ട്. എന്നാൽ ടിപിആർ ചലഞ്ച് പോലുള്ള പരിപാടികൾ രോഗവ്യാപനത്തിന് കാരണമാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com