കോവിഡ്: കേരളത്തെ സഹായിക്കാൻ ആറംഗ കേന്ദ്ര സംഘം ഇന്നെത്തും 

രോഗവ്യാപനം കൂടുതലുള്ള ജില്ലകൾ കേന്ദ്രസംഘം സന്ദർശനം നടത്തും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: കേരളത്തിലെ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനസർക്കാരിനെ സഹായിക്കാൻ കേന്ദ്രം ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചു. നാഷണൽ സെന്റർ ഫോർ ഡിസീസസ് കൺട്രോൾ ഡയറക്ടർ ആർ കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സംസ്ഥാനത്തെത്തും. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും രോ​ഗവ്യാപനം നിയന്ത്രിക്കാൻ സഹായിക്കുകയുമാണ് സംഘത്തിന്റെ ദൗത്യം. 

കേരളത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗനിയന്ത്രണത്തിനുള്ള സംസ്ഥാനത്തിന്റെ നടപടികൾക്കു വിദഗ്ധ സംഘം പിന്തുണ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള ജില്ലകൾ കേന്ദ്രസംഘം സന്ദർശനം നടത്തും. സംസ്ഥാനസർക്കാരിന്റെ ആരോഗ്യവിദഗ്ധരുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.

കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കർശനനിയന്ത്രണങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. അതിനുതുടർച്ചയായിട്ടാണ് വീണ്ടും വിദഗ്ധസംഘത്തെ നിയോഗിക്കുന്നത്. രാജ്യത്താകെയുള്ള പ്രതിദിന കോവിഡ് കേസുകളിൽ 40 ശതമാനത്തോളം കേരളത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com