കേരളത്തില്‍ മാത്രം കോവിഡ് വ്യാപനത്തിന്റെ കാരണമെന്ത്?; കേന്ദ്രസംഘം സംസ്ഥാനത്തെത്തി 

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ കാരണം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി
കേന്ദ്രസംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍, എഎന്‍ഐ ചിത്രം
കേന്ദ്രസംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍, എഎന്‍ഐ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ കാരണം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തി. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് പത്തുജില്ലകള്‍ സന്ദര്‍ശിക്കും. എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജീത് സിങ്ങിന്റെയും ഡോ. പി രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സംഘങ്ങള്‍. 

കോവിഡ് വ്യാപനത്തിന്റെ കാരണം തേടുന്നതോടൊപ്പം വ്യാപന നിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങളും സംഘം കൈമാറും. കൊല്ലത്തും ആലപ്പുഴയിലും ശനിയാഴ്ചയും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഞായറാഴ്ചയും സന്ദര്‍ശിക്കും. തുടര്‍ന്ന്   വിദഗ്ധ സംഘം തിങ്കളാഴ്ച ആരോഗ്യമന്ത്രിയുമായും ഉന്നതോദ്യോഗസ്ഥരുമായും  കൂടിക്കാഴ്ച നടത്തും. രാജ്യത്തെ പ്രതിദിന രോഗബാധിതരില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. 

രോഗസ്ഥിരീകരണ നിരക്ക് 13ശതമാനത്തിന് മുകളിലേയ്്ക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രസംഘത്തിന്റെ വരവിന് പ്രാധാന്യം ഏറെയാണ്. രാജ്യത്ത് അടുത്തദിവസങ്ങളിലായി രേഖപ്പെടുത്ത പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളുടെ പട്ടികയില്‍ ഏഴു ജില്ലകളാണ് കേരളത്തില്‍ നിന്നുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com