പശുവിന് പുല്ലരിയാന്‍ പോയി, ക്ഷീരകര്‍ഷകന് 2000 രൂപ പിഴയിട്ട് പൊലീസ്

ഭാര്യ ഷൈലജയ്ക്ക് കോവിഡ് പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്:  പശുവിന് പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന് രണ്ടായിരം രൂപ പിഴയിട്ട് പൊലീസുകാര്‍. വീട്ടിലെത്തിയാണ് പിഴയടയ്ക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയത്. പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തുമെന്നും വലിയ പ്രയാസം നേരിടുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും വീട്ടുകാര്‍ പറയുന്നു. 

കോടോംബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി നാരായണനോടാണ് പൊലീസിന്റെ കണ്ണില്ലാത്ത  ക്രൂരത. ഭാര്യ ഷൈലജയ്ക്ക് കോവിഡ് പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും നാരായണന്റെ അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അന്‍പതിനായിരം രൂപ വായ്പയെടുത്താണ് നാരായണന്‍ പശുവിനെ വാങ്ങിയത്. പാല്‍ വിറ്റ് കിട്ടുന്നവരുമാനം കൊണ്ടാണ് ഉപജീവനം നടത്തിയിരുന്നത്

സാമ്പത്തികമായി പ്രയാസം നേരിടുന്ന വേളയിലാണ് ഭാര്യക്ക് കോവിഡ് വന്നത്. ലക്ഷണമൊന്നുമില്ലായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ ജോലിക്ക് ശ്രമിക്കുന്നതിനാല്‍ കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനാണ് പരിശോധന നടത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പാല്‍ വാങ്ങാന്‍ ആളില്ലാതായെന്നും നാരായണന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com