പി എസ്‌ സി: ലാസ്റ്റ് ഗ്രേഡ് പട്ടിക നീട്ടാൻ ഉത്തരവ് 

റാങ്ക് ലിസ്റ്റ് കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാനാണ് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  പിഎസ്‌സിയുടെ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ ഉത്തരവ്. റാങ്ക് ലിസ്റ്റ് കാലാവധി സെപ്റ്റംബർ 29 വരെ നീട്ടാനാണ് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികളുടെ ഹർജി പരിഗണിച്ചാണ് ഇത്. 

മൂന്ന് വർഷമാണ് ഒരു പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി. അതനുസരിച്ച് എൽജിഎസ് പട്ടികയുടെ കാലാവധി ഓ​ഗസ്റ്റ് 4ന് അവസാനിക്കേണ്ടതാണ്. കോവിഡ് സാഹചര്യത്തിൽ നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ ഉദ്യോ​ഗാർത്ഥികളുടെ പ്രതിഷേധം ഉയർന്നതോടെയാണ് പട്ടികകളുടെ കാലാവധി നീട്ടാൻ തീരുമാനിച്ചത്. 

അതേസമയം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ പിഎസ്‌സി അപ്പീൽ നൽകും.  ഒരു റാങ്ക് പട്ടിക മാത്രമായി നീട്ടാൻ സാങ്കേതിക, നിയമ തടസ്സങ്ങളുണ്ടെന്നാണു വാദം. റാങ്ക് പട്ടിക കാലാവധി നീട്ടുന്നതിന്റെ വ്യവസ്ഥകൾ മുൻപ് പലതവണ മേൽക്കോടതികൾ പരിശോധിച്ച് അംഗീകരിച്ചതാണെന്നും അതിനു വിരുദ്ധമായ വിധി നിലനിൽക്കില്ലെന്നുമാണ് പിഎസ്‌സിക്കു ലഭിച്ച നിയമോപദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com