കേന്ദ്രത്തിന്റെ  വൈദ്യുതി ഭേദ​ഗതി ബില്ലിനെതിരെ പ്രമേയം; നിയമസഭ സംയുക്തമായി പാസാക്കിയേക്കും

വൈദ്യുതി ഭേദഗതി ബില്ലിനെ കോൺഗ്രസും എതിർക്കുന്നതിനാൽ സംയുക്തമായി പ്രമേയം പാസാക്കാനാണ് സാധ്യത
കേരള നിയമസഭ
കേരള നിയമസഭ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കും. വൈദ്യുതി ഭേദഗതി ബില്ലിനെ കോൺഗ്രസും എതിർക്കുന്നതിനാൽ സംയുക്തമായി പ്രമേയം പാസാക്കാനാണ് സാധ്യത. 

പ്രമേയം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.  സ്വകാര്യ കമ്പനികൾക്കും വൈദ്യുതി വിതരണമേഖലയിൽ അനുമതി നൽകുന്നതാണ് പുതിയ വൈദ്യുതി ഭേദഗതി ബില്ലിലെ വ്യവസ്ഥ.  എന്നാൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളും ബില്ലിനെതിരായ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പൊതു മേഖലാ സ്ഥാപനങ്ങളെ തകർക്കുകയും പാവപ്പെട്ടവർക്ക് വൈദ്യുതി അന്യമാക്കുകയും ചെയ്യുകയാണ് ഇതിലൂടെ കേന്ദ്രം ചെയ്യുന്നത് എന്നാണ് കേരളത്തിന്റെ വാദം. അടുത്തമാസം 10 ന് വൈദ്യുതി മേഖലയിലെ ജീവനക്കാർ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com