മുൻ എംഎൽഎ വിജയദാസിന്റെ മകന് സർക്കാർ ജോലി; ഉത്തരവിറങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2021 06:59 AM  |  

Last Updated: 30th July 2021 06:59 AM  |   A+A-   |  

KV Vijayadas MLA

കെവി വിജയദാസ് എംഎൽഎ/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎ കെ വി വിജയദാസിന്റെ മകന് സർക്കാർ സർവീസിൽ ജോലി നൽകി ഉത്തരവിറങ്ങി. വിജയദാസിന്റെ രണ്ടാമത്തെ മകൻ കെ വി സന്ദീപിന് ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തകയിലാണ് നിയമനം. മന്ത്രിസഭാ യോഗമാണ് നിയമനത്തിന് തീരുമാനമെടുത്തത്. 

തസ്തികയിലെ ഒഴിവും സന്ദീപിന് മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

കഴിഞ്ഞ നിയമസഭയിൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച വിജയദാസ് ജനുവരി 18ന് തൃശ്ശൂർ മെഡിക്കൽ കോളജിൽ വച്ചാണ് അന്തരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്നുള്ള ചികിത്സയ്ക്കിടെയാണ് മരണം.