15 ഇനങ്ങള്‍; സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം നാളെ മുതല്‍; വിതരണക്രമമായി

റേഷന്‍കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും.
ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം
ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം

തിരുവനന്തപുരം: റേഷന്‍കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂര്‍ത്തിയാകും.

സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ശനിയാഴ്ച രാവിലെ 8.30ന് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146ാം നമ്പര്‍ റേഷന്‍കടയില്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പങ്കെടുക്കും.15 ഇനം സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് ഇത്തവണ വിതരണത്തിനായി തയാറാകുന്നത്. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭക്ഷ്യ സാധനങ്ങളുടെ ഗുണമേന്‍മ ഉറപ്പു വരുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഈ മാസം 31 മുതല്‍ ഓഗസ്റ്റ് 2 വരെ മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 9 മുതല്‍ 12 വരെ നീല കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com