സിമന്റ് വില കൂടുന്നു, 500 കടക്കുന്നത് ആദ്യം; വിലനിയന്ത്രണത്തിന് വ്യവസായ മന്ത്രി പി രാജീവിന്റെ ഇടപെടൽ

വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി രാജീവ് ഇന്ന് സിമന്‍റ് കമ്പനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സിമന്‍റ് വില വർധിക്കുന്നു. ചാക്കിന് 510 രൂപയായിട്ടാണ് ഇന്ന് മുതൽ വില വർധിക്കുന്നത്. സിമന്‍റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. 

480 രൂപയാണ് നിലവില്‍ സിമന്‍റിന്‍റെ ശരാശരി വില. വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി രാജീവ് ഇന്ന് സിമന്‍റ് കമ്പനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്. 

കമ്പനികള്‍ വിലകൂട്ടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് മന്ത്രി യോ​ഗം വിളിച്ചത്. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് യോഗം. അടുത്തദിവസം കമ്പി വിലനിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com