വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: അപേക്ഷിക്കേണ്ടത് ഇങ്ങനെ

വിദേശത്തേക്ക് പോകുന്നവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: അപേക്ഷിക്കേണ്ടത് ഇങ്ങനെ
ഫയല്‍/പിടിഐ
ഫയല്‍/പിടിഐ



ആലപ്പുഴ: കോവിഷീല്‍ഡ്/ കോവാക്‌സിന്‍ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വിദേശ യാത്രയ്ക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നതിന് http://covid19.kerala.gov.in/v എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങളുടെ വാക്‌സിന്‍ നയപ്രകാരം കോവിഷീല്‍ഡ് എന്നതിന് പകരം ഓക്‌സ്‌ഫഡ് ആസ്ട്രസിനക്ക എന്ന് രേഖപ്പെടുത്തുന്നതിനും അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) പരിശോധിച്ച് അംഗീകാരം ലഭിച്ചാല്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കിയ മൊബൈലില്‍ എസ്.എം.എസ് ലഭിക്കും. അപേക്ഷ നിരസിക്കപ്പെട്ടാല്‍ അപാകതകള്‍ പരിഹരിച്ച് വീണ്ടും അപേക്ഷിക്കാം. അംഗീകാരം ലഭിച്ച ശേഷം സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം.

പൂര്‍ണ്ണമായ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെടുന്ന രാജ്യത്ത് പോകേണ്ടവര്‍ക്ക് 28 ദിവസത്തിനു ശേഷം രണ്ടാമത്തെ ഡോസ് എടുക്കാം. മുന്‍ഗണന ലഭിക്കുന്നതിനായി http://covid19.kerala.gov.in/v വെബ്‌സൈറ്റില്‍ യാത്രാ രേഖകള്‍ അപ്ലോഡ് ചെയ്യണം. കോവിഷീല്‍ഡ് രണ്ട് ഡോസും എടുത്തവര്‍ക്ക്, കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസിന്റെ സമയം 12 മുതല്‍ 16 ആഴ്ചയായി പുതിയ നിര്‍ദ്ദേശം വന്നതിനാല്‍ കോവിന്‍ സൈറ്റില്‍ നിന്നും അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇവര്‍! രണ്ടാം ഡോസ് സ്വീകരിച്ച സമയത്ത് വാക്‌സിനേഷന്‍ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ നല്കിയ സര്‍ട്ടിഫിക്കേറ്റ് http://covid19.kerala.gov.in/v വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് സംസ്ഥാനം നല്‍കുന്ന സര്‍ട്ടിഫിക്കേറ്റിന് അപേക്ഷിക്കണം.

വിദേശത്ത് നിന്ന് ആസ്ട്രസിനക്ക ആദ്യഡോസ് സ്വീകരിച്ചവര്‍ക്ക് നാട്ടിലെത്തി 84 ദിവസം പൂര്‍ത്തിയായാല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും രണ്ടാം ഡോസിനായി രജിസ്റ്റര്‍ ചെയ്ത് ആദ്യ ഡോസിന്റെ വിവരങ്ങള്‍ സെറ്റില്‍ നല്‍കാം. തുടര്‍ന്ന് സൈറ്റില്‍ നിന്നും അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും  മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com