അനർ​ഹമായി കൈയിൽ വച്ച റേഷൻ കാർഡുകൾ തിരികെ ഏൽപ്പിക്കണം; ജൂൺ 15 വരെ സമയം

അനർ​ഹമായി കൈയിൽ വച്ച റേഷൻ കാർഡുകൾ തിരികെ ഏൽപ്പിക്കണം; ജൂൺ 15 വരെ സമയം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം സിറ്റി റേഷനിങ് ഓഫീസിന്റെ പരിധിയിൽ അനർഹമായി കൈവശം വെച്ചിരിക്കുന്ന ഏഏവൈ, മുൻഗണനാ വിഭാഗത്തിലെ
റേഷൻ കാർഡുകൾ തിരികെ ഏൽപ്പിക്കണം.

സംസ്ഥാന/ കേന്ദ്ര സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല, സഹകരണ സ്ഥാനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ്‌ പെൻഷൻകാർ, ആദായ നികുതി നൽകുന്നവർ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രവാസികളടക്കം റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുളള എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസ വരുമാനം 25000 രൂപയോ അതിൽ അധികമോ ഉണ്ടെങ്കിൽ, ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവർ, 1000 ചതുരശ്ര അടിക്കു മുകളിലുള്ള വീടോ, ഫ്‌ളാറ്റോ സ്വന്തമായി ഉള്ളവർ, എക ഉപജീവന മാർ​ഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാല്‌ ചക്ര വാഹനമുള്ള റേഷൻ കാർഡുടമകൾ എന്നിവർ അനർഹമായി കൈവശം വച്ചിട്ടുള്ള റേഷൻ കാർഡുകൾ തിരികെ ഏൽപ്പിക്കണം. ഇവ ജൂൺ 15നകം സിറ്റി റേഷനിങ് ആഫീസർ മുമ്പാകെ ഹാജരാക്കി പൊതുവിഭാഗത്തിലേയ്ക്ക്‌ മാറ്റണം. 

ഇത്തരം കാർഡുകൾ അനർഹമായി ആരെങ്കിലും കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാം. ആധാർ കാർഡ്‌ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തവർ എത്രയും വേഗം  ബന്ധിപ്പിക്കണം എന്നും സിറ്റി റേഷനിങ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484 23908059

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com