ഫസ്​റ്റ്​ബെൽ; കൈ​റ്റ് വി​ക്ടേ​ഴ്സിലെ ട്രയല്‍ ക്ലാസുകളുടെ ടൈംടേബിൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2021 07:55 AM  |  

Last Updated: 01st June 2021 07:55 AM  |   A+A-   |  

onlineclass4

പ്രതീകാത്മക ചിത്രം

 

തി​രു​വ​ന​ന്ത​പു​രം: ഇന്നു​ മു​ത​ല്‍ ട്ര​യ​ല്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൈ​റ്റ് വി​ക്ടേ​ഴ്സ് ചാനലിലൂടെ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ഫ​സ്​​റ്റ്​​ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ ടൈം​ടേ​ബി​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

രാ​വി​ലെ 10.30ന് അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ള്‍ക്കു​ള്ള 'കി​ളി​ക്കൊ​ഞ്ച​ല്‍'. ജൂ​ണ്‍ ഏ​ഴാം തിയതി മുതൽ 10 വരെ ഇതിന്റെ പു​നഃ​സം​പ്രേ​ഷ​ണം ന​ട​ത്തും.  ഒ​ന്നു മു​ത​ല്‍ പ​ത്തു വ​രെ ക്ലാ​സു​ക​ളു​ടെ ആ​ദ്യ ട്ര​യ​ല്‍ ജൂ​ണ്‍ ര​ണ്ട്​ മു​ത​ല്‍ നാ​ല്​ വ​രെ​യാ​യി​രി​ക്കും. ഇ​തേ ക്ര​മ​ത്തി​ല്‍ ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ ഒ​മ്പ​ത്​ വ​രെ​യും ജൂ​ണ്‍ 10 മു​ത​ല്‍ 12വ​രെ​യും ഇ​തേ ക്ലാ​സു​ക​ള്‍ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും. പ​ത്താം ക്ലാ​സി​നു​ള്ള മൂ​ന്ന്​ ക്ലാ​സു​ക​ള്‍ ഉ​ച്ച​ക്ക്​ 12.00 മു​ത​ല്‍ ഒ​ന്ന​ര വ​രെയാണ് നടത്തുക. 

ജൂ​ണ്‍ ഏ​ഴ്​ മു​ത​ല്‍ 11 വ​രെ​യാ​ണ് പ്ല​സ് ടു ​ക്ലാ​സു​ക​ള്‍ക്ക് ആ​ദ്യ ട്ര​യ​ല്‍. രാ​വി​ലെ 8.30 മു​ത​ല്‍ 10 മ​ണി വ​രെ​യും വൈ​കി​ട്ട്​ അ​ഞ്ച്​ മണി മു​ത​ൽ ആ​റ്​ വ​രെ​യു​മാ​യി ദി​വ​സ​വും അ​ഞ്ച്​ ക്ലാ​സു​ക​ളാ​ണ് പ്ല​സ്ടു​വി​നു​ണ്ടാ​കു​ക. ജൂ​ണ്‍ 14 മു​ത​ല്‍ 18 വ​രെ ഇ​തേ ക്ര​മ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ പു​നഃ​സം​പ്രേ​ഷ​ണം ചെ​യ്യും.