കൊടകര കുഴല്‍പ്പണ കേസ്; ബിജെപി ജില്ലാ പ്രസിഡന്റിനെ നാളെ ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപിയിലെ ഉന്നതരിലേക്ക്
ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍/ഫെയ്‌സ്ബുക്ക്‌
ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍/ഫെയ്‌സ്ബുക്ക്‌

തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപിയിലെ ഉന്നതരിലേക്ക്. തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. തൃശ്ശൂര്‍ പൊലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യല്‍.

പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ ്െപാലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തതായാണ് വിവരം. ഇതേത്തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിച്ചത്. 

ബിജെപിക്ക് വേണ്ടിയല്ല പണം കൊണ്ടുവന്നതെന്ന് നേതൃത്വം പറയുമ്പോഴും നേതാക്കള്‍ ഇടപ്പെട്ട് എന്തിനാണ് പണം കൊണ്ടുവന്നവര്‍ക്ക് സൗകര്യം ചെയ്ത് നല്‍കിയതെന്ന ചോദ്യമാണ് ഉയരുന്നത്

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധര്‍മരാജനുമായി സംസാരിച്ചതെന്നാണ് സംസ്ഥാന സംഘടനാ സെക്രട്ടറി എം  ഗണേഷ്  ഉള്‍പ്പെടെ മൊഴി നല്‍കിയത്. അന്വേഷണത്തില്‍ ധര്‍മരാജന് തെരഞ്ഞെടുപ്പിന്റെ ചുമതലകള്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ നേതാക്കളുടെ മൊഴികള്‍ അന്വേഷണസംഘം തള്ളി.

ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷ്,  സംസ്ഥാന  ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി, മധ്യമേഖലാ സെക്രട്ടറി കാശിനാഥന്‍,  ജില്ലാ ട്രഷറര്‍ സുജയ്‌സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത, തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശ്   എന്നിവരെ ഇതിനകം   പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തിരുന്നു. ഈ വിവരങ്ങള്‍ ഫോണ്‍രേഖകള്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളുമായി അന്വേഷകസംഘം പരിശോധിച്ചു.കയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com