ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

മേയ് 24 ന് നടത്തിയ സത്യപ്രതിജ്ഞയിൽ അപാകത കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് രണ്ടാമതും സത്യപ്രതിജ്ഞ
എ രാജയുടെ ആദ്യത്തെ സത്യപ്രതിജ്ഞ/ഫെയ്‌സ്ബുക്ക്‌
എ രാജയുടെ ആദ്യത്തെ സത്യപ്രതിജ്ഞ/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച രാവിലെ 8.30ന് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ.

മേയ് 24 ന് നടത്തിയ സത്യപ്രതിജ്ഞയിൽ അപാകത കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് രണ്ടാമതും സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ എ രാജ പറഞ്ഞിരുന്നില്ല.

എ രാജയുടെ സത്യപ്രതിജ്ഞയിലെ പിഴവ് സംബന്ധിച്ച് നിയമ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അതിനു ശേഷം തീരുമാനമെടുക്കുമെന്നും സ്പീക്കർ പറഞ്ഞിരുന്നു. നിയമ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എ രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com