ബിന്ദുവും മടങ്ങി; വിടവാങ്ങിയത് നെയ്യാർ ലയൺ സഫാരി പാർക്കിലെ അവസാന സിംഹം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2021 08:34 PM  |  

Last Updated: 03rd June 2021 09:43 AM  |   A+A-   |  

Lioness_Bindu

ഫോട്ടോ:വിന്‍സന്റ് പുളിക്കല്‍/എക്‌സ്പ്രസ്

 

തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിലെ അവസാനത്തെ സിംഹവും വിടവാങ്ങി. 21 വയസുള്ള ബിന്ദു ചത്തതോ‌ടെ പാർക്കിൽ ഇനി സിംഹങ്ങളില്ല. പ്രായാധിക്യം മൂലമാണ്  ബിന്ദു ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 

1984 ൽ നാല് സിംഹങ്ങളുമായാണ് നെയ്യാറിലെ ലയൺ സഫാരി പാർക്ക് തുടങ്ങിയത്. 2000ത്തിൽ പാർക്കിൽ ജനിച്ച് വളർന്നതാണ് ബിന്ദു. 2018 പാർക്കിലുണ്ടായിരുന്നത് വെറും രണ്ട് സിംഹങ്ങൾ മാത്രമാണ്, നാഗരാജനും ബിന്ദുവും. കൂട്ടിനുണ്ടായിരുന്ന നാഗരാജൻ കഴിഞ്ഞ മാസം 18-ാം തിയതി ചത്തു. 14 ദിവസങ്ങൾക്കിപ്പുറം ഇന്ന് പുലർച്ചെ ബിന്ദുവും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പാർക്കിൽ തന്നെ മറവുചെയ്തു.