എറണാകുളത്ത് വാക്‌സിന്‍ ബുക്കിങ് ഉച്ചയ്ക്ക് 12 മുതല്‍; സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ല

എറണാകുളത്ത് വാക്‌സിന്‍ ബുക്കിങ് ഉച്ചയ്ക്ക് 12 മുതല്‍; സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ല
ചിത്രം പിടിഐ
ചിത്രം പിടിഐ

കൊച്ചി: എറണാകുളം ജില്ലയില്‍ വരുന്ന വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 45 വയസിന് മുകളിലുള്ളവര്‍ക്കുള്ളവര്‍ക്കു വാക്‌സിനേഷന്‍ നടത്തും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കോവിഷീല്‍ഡും വെള്ളി, ശനി ദിവസങ്ങളില്‍ കോവാക്‌സിന്‍ സെക്കന്റ് ഡോസുമായിരിക്കും നല്‍കുക. വാക്‌സിനെഷനായുള്ള ബുക്കിങ്ങ് സൗകര്യം cowin.gov.in ല്‍ വാക്‌സിനേഷന്റെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

വാക്‌സിനേഷന്‍  ഹെല്‍പ് ലൈന്‍ നമ്പര്‍, എറണാകുളം ജില്ല 9072303861 (രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ)

ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ കോവിഡ് രോഗബാധ കൂടിയ പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി മറ്റു പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കുന്നത് പരിഗണനയില്‍. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. 

നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചതും അല്ലാത്തതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധികളിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി നടപടി സ്വീകരിക്കും. പഞ്ചായത്ത് തലത്തില്‍ ഐ.ആര്‍.എസ് യോഗങ്ങള്‍ ചേര്‍ന്ന് സത്വര നടപടികള്‍ക്ക് രൂപം നല്‍കും. തഹസില്‍ദാര്‍മാര്‍ക്ക് ഐ.ആര്‍.എസ് യോഗങ്ങളുടെ മേല്‍നോട്ട ചുമതല നല്‍കി.

മറ്റന്നാള്‍ അര്‍ദ്ധരാത്രി മുതല്‍ കൂടുതല്‍ പ്രദേശങ്ങളിലെ കണ്ടെയ്ന്‍മെന്റ് വ്യവസ്ഥകള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ യോഗത്തില്‍ തീരുമാനിച്ചു. എടത്തലയിലും സമീപ പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ കോവിഡ് പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com