ഹജ്ജ് തീർഥാടകർ ഉൾപ്പെടെ 11 വിഭാ​ഗങ്ങൾ കൂടി; സംസ്ഥാനത്ത് കോവിഡ് വാക്സിൻ മുൻ​ഗണനാ പട്ടിക പുതുക്കി

ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വാക്സിൻ മുൻഗണനാ പട്ടിക സംസ്ഥാന സർക്കാർ പുതുക്കി. ഹജ് തീര്‍ഥാടകര്‍ ഉൾപ്പെടെ 11 വിഭാഗങ്ങളെ കൂടി പട്ടികയിൽ പുതിയായി ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച മാർ​ഗരേഖ സർക്കാർ പുറത്തിറക്കി.

ആദിവാസി കോളനികളിലെ 18 വയസ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന ലഭിക്കും. ഹജ്ജ് തീർത്ഥാടകർ, കിടപ്പ് രോഗികൾ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ റെപ്രസെന്റേറ്റീവുകൾ തുടങ്ങിയവരെല്ലാം പുതിയ പട്ടികയിലുണ്ട്. പൊലീസ് ട്രയിനി, ഫീൽഡിൽ ജോലി ചെയ്യുന്ന വോളന്റിയർമാർ,  മെട്രോ റെയിൽ, വാട്ടർ മെട്രോ ഫീൽഡ് ജീവനക്കാർ എന്നിവരും പട്ടികയിലുണ്ട്. 

കോടതി ജീവനക്കാരേയും മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ജീവനക്കാർക്ക് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള തുക ബാങ്കുകൾ തന്നെയാവും എടുക്കേണ്ടത്. 18 മുതൽ 44 വയസ്സ് വരെ ഉള്ളവരുടെ വാക്സിനേഷൻ മുൻഗണന പട്ടികയിൽ നേരത്തെ 32 വിഭാഗങ്ങളെ ഉൾപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com