ഹയര്‍സെക്കന്‍ഡറി മാര്‍ക്ക് ഒഴിവാക്കിയേക്കും, എന്‍ജിനീയറിങ് പ്രവേശനരീതിയില്‍ മാറ്റം വരുത്താന്‍ നീക്കം; ശുപാര്‍ശ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശനരീതിയില്‍ മാറ്റം വരുത്താന്‍ നീക്കം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശനരീതിയില്‍ മാറ്റം വരുത്താന്‍ നീക്കം. സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നടത്തുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് പ്രവേശനപരീക്ഷ കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് പ്രവേശനപരീക്ഷ കമ്മീഷണറുടെ ശുപാര്‍ശ.

ജൂലൈ 24ന് സംസ്ഥാന എന്‍ജിനീയറിങ് പരീക്ഷ നടത്താനാണ് തീരുമാനം. എന്നാല്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും ഗ്രേഡും സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. കോവിഡ് അതിതീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. മാര്‍ക്കും ഗ്രേഡും സംബന്ധിച്ച തീരുമാനം ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്രയോജനം ചെയ്യുന്ന നിലയില്‍ സംസ്ഥാന എന്‍ജിനീയറിങ് പ്രവേശനരീതിയില്‍ മാറ്റം വരുത്താന്‍ നീക്കം നടത്തുന്നത്.

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് പ്രവേശനപരീക്ഷ കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയത്. പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക് ഒഴിവാക്കാനും ശുപാര്‍ശയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com