കേരളം വീണ്ടും നമ്പര്‍ വണ്‍; നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ നേട്ടം; ബിഹാര്‍ ഏറ്റവും മോശം

നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്.
നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക പ്രകാശനം ചെയ്യുന്നു
നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക പ്രകാശനം ചെയ്യുന്നു

ന്യൂഡല്‍ഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. ഹിമാചല്‍ പ്രദേശിനെയും തമിഴ്‌നാടിനെയും ഒരു പോയിന്റിന് പിന്‍തള്ളിയാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. കര്‍ണാടക. ആന്ധ്രാപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മൂന്നാം സ്ഥാനത്ത. ഈ സംസ്ഥാനങ്ങള്‍ക്ക് 72 പോയിന്റുകളാണ് നേടിയത്. ബീഹാറാണ് ഏറ്റവും പിന്നില്‍.

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഡ് 79 പോയിന്റോടെ ഒന്നാമതെത്തി. ഛത്തീസ്ഗഡ്, നാഗാലാന്‍ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍, യുപി, അസം, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പട്ടികയില്‍ അവസാനമാണ്. ലിംഗസമത്വം, വ്യാവസായിക വളര്‍ച്ച, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ മേഖലകളില്‍ കേരളം പിന്നിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com