കുഴൽപ്പണം കൊണ്ടുപോയത് ആലപ്പുഴ ബിജെപി ഭാരവാഹികൾക്ക് നൽകാൻ, എൽ പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2021 09:16 AM  |  

Last Updated: 03rd June 2021 09:16 AM  |   A+A-   |  

kodakara case BJP leaders to be questioned today

ബിജെപി പതാക/ ഫയല്‍ ചിത്രം

 

തൃശൂർ; കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയിലെ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ്. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഉള്‍പ്പെടെ ഇന്ന് ചോദ്യം ചെയ്യും. കുഴൽപ്പണം കൊണ്ടുപോയത് ആലപ്പുഴ ബിജെപി ഭാരവാഹികൾക്ക് നൽകാനെന്ന് പൊലീസ് കണ്ടെത്തി. 

പൊലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും. ധർമ്മ രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. 

തൃശ്ശൂർ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കുഴൽപ്പണവുമായി ബിജെപിക്ക് പങ്കില്ലെന്നും പണം ബിജെപിയുടേതല്ലെന്നും അനീഷ്  പറഞ്ഞു. ധർമ്മരാജ് മുറിയെടുത്ത് നൽകിയെന്ന് സമ്മതിച്ച അനീഷ പക്ഷേ പണം ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്.