സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കോവിഡ് ബാധിച്ചു, മലയാളി ബഹ്റൈനിൽ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2021 06:33 AM  |  

Last Updated: 03rd June 2021 07:04 AM  |   A+A-   |  

saudi

നസീർ ഹമീദ്

 

റിയാദ്: സൗദിയിലേക്ക് മടങ്ങുന്നതിനിടെ ബഹ്റൈനിൽ വച്ചു കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മലയാളി മരിച്ചു. കോട്ടയം ഈരാറ്റുപേട്ട തലപ്പള്ളിൽ നസീർ ഹമീദ് (52) ആണ് ബഹ്‌റൈനിലെ ആശുപത്രിയിൽ മരിച്ചത്. അവധി കഴിഞ്ഞ് ജോലിസ്ഥലമായ സൗദിയിലേക്കു തിരിച്ചു പോകുന്നതിനിടെയായിരുന്നു അന്ത്യം. 

ഒന്നര മാസം മുൻപാണ് നസീർ ഹമീദ് കേരളത്തിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ടത്. ബ​​ഹ്റൈനിൽ ക്വാറന്റീനിൽ കഴിയവെ കൊവിഡ് ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കൊവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ടെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില തകരാറിലാവുകയും മരണപ്പെടുകയുമായിരുന്നു. മൃതദേഹം ബഹ്‌റൈനിൽ തന്നെ ഖബറടക്കും.