നടി രമ്യ സുരേഷിന്റെ പേരില്‍ വാട്‌സ്ആപ്പില്‍ വ്യാജ വീഡിയോ; ഷെയര്‍ ചെയ്തവരും ഗ്രൂപ്പ് അഡ്മിനും കുടുങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 08:32 AM  |  

Last Updated: 04th June 2021 08:35 AM  |   A+A-   |  

WHATSAPP

പ്രതീകാത്മക ചിത്രം


ആലപ്പുഴ: നടി രമ്യ സുരേഷിന്റെ പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സൈബർ പൊല‍ീസ്. വിഡിയോ പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ, വിഡിയോ ഷെയർ ചെയ്തവർ എന്നിവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായി സൂചന.  

വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ രമേശ് ചെന്നിത്തല എംഎൽഎ മുഖേന ഡിജിപിക്കും മുഖ്യമന്ത്രിക്കും രമ്യാ സുരേഷ് പരാതി നൽകി. ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ തന്റെ ചിത്രങ്ങൾ സഹിതം ചിലർ മറ്റൊരാളുടെ നഗ്ന വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് രമ്യ സുരേഷ് പരാതിയിൽ പറയുന്നത്. 

വിഡിയോയിൽ രമ്യയുമായി സാദൃശ്യമുള്ള മറ്റൊരു പെൺകുട്ടിയുടെ ദൃശ്യങ്ങളാണുണ്ടായിരുന്നത്. ജില്ലാ പൊലീസ് മേധാവി പരാതി സൈബർ സെല്ലിനു കൈമാറി. തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുടെ വിഡിയോ ആണ് തന്റെ പേരിൽ പ്രചരിപ്പിച്ചതെന്നു സൂചന ലഭിച്ചതായി രമ്യ പറയുന്നു.