ജനങ്ങളെ പരമാവധി സഹായിക്കുന്ന ബജറ്റാവുമെന്ന് ധനമന്ത്രി; ബജറ്റ് അവതരണം അല്‍പ്പ സമയത്തിനകം

ബജറ്റിന്റെ പ്രിന്റഡ് കോപ്പി പ്രസ് ഡയറക്ടറിൽ നിന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ഏറ്റുവാങ്ങി
പ്രിന്റഡ് ബജറ്റ് കോപ്പ് ഏറ്റുവാങ്ങി ധനമന്ത്രി/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
പ്രിന്റഡ് ബജറ്റ് കോപ്പ് ഏറ്റുവാങ്ങി ധനമന്ത്രി/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം അൽപസമയത്തിനകം. ബജറ്റിന്റെ പ്രിന്റഡ് കോപ്പി പ്രസ് ഡയറക്ടറിൽ നിന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ഏറ്റുവാങ്ങി.

ജനങ്ങളെ പരമാവധി സഹായിക്കുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സാമ്പത്തിക, തൊഴില്‍, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ് എന്നും തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് നിയമസഭയിലേക്ക് തിരിക്കും മുന്‍പ് ധനമന്ത്രി പറഞ്ഞു. സമഗ്ര പുരോഗതിയാണ് ലക്ഷ്യം. എല്ലാ മേഖലയേയും മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം ഉണ്ടാവും. നിലവിലെ സാഹചര്യങ്ങളെ കൃത്യമായി പരിഗണിക്കുന്ന ബജറ്റായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ തോമസ് ഐസക് അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ചയാകും ബാലഗോപാലിന്റേതെന്ന് പ്രതീക്ഷിക്കാം. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾ മാത്രം മുൻപാണ് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ പ്രതീക്ഷ പങ്കുവെച്ചത്. 

2021-22 വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ, മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. 

മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിവസമാണ് കെ എൻ ബാലഗോപാലിന്റെ ബജറ്റ് അവതരണം. ജനുവരിയിൽ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങൾ കൂടി ബജറ്റിൽ ഉണ്ടായേക്കും. കോവിഡ് പ്രതിരോധത്തിന് തന്നെയാകും ഊന്നൽ നൽകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com