കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കും; കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 11:15 AM  |  

Last Updated: 04th June 2021 11:15 AM  |   A+A-   |  

kerala_assembly

കേരളനിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നു

 

തിരുവനന്തപുരം: കൃഷിഭവനുകളെ 'സ്മാര്‍ട്' ആക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കുറഞ്ഞ പലിശയ്ക്ക് കാര്‍ഷികവായ്പ ലഭ്യമാക്കും. അഞ്ച് അഗ്രോപാര്‍ക്കുകള്‍ സ്ഥാപിക്കും. പാല്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കും. തോട്ടമേഖലയുടെ വികസനത്തിന് രണ്ടുകോടി നീക്കിവച്ചു. 

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിനെ വീകരിക്കുന്നതിന്റെ ഭാഗമായി കൃഷിഭവനുകളെ സ്മാര്‍ട്ടാക്കേണ്ടതുണ്ട്. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയര്‍ ഹൗസുകളുടെ ഉപയോഗം. കോള്‍ഡ് സ്‌റ്റോറേജുകളുടെ ശൃംഖല. മാര്‍ക്കറ്റിങ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൌഡ് കമ്പ്യൂട്ടിങ്, ബ്ലോക്ക് ചെയിന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ ആധുനിക ഡിജിറ്റല്‍ സാങ്കേതി വിദ്യകളുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് പ്രയോജനപ്രദമാം വിധം ആധുനികവത്കരിക്കും.

202122 സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. 5 ലക്ഷം വരെയുള്ള വായ്പയെല്ലാം 4 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും.

കാര്‍ഷിക വ്യാവസായ സേവന മേഖലകളില്‍ പുതിയസംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കും. 202122ല്‍ 1600 കോടി രൂപയുടെ വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.