കവിതകളോ ഉദ്ധരണികളോ ഇല്ല; ഒറ്റമണിക്കൂറിൽ കാര്യം പറഞ്ഞ് ബാല​ഗോപാലിന്റെ കന്നി ബജറ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2021 11:54 AM  |  

Last Updated: 04th June 2021 11:54 AM  |   A+A-   |  

balagopal first budget

കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ

 

തിരുവനന്തപുരം: കവിതാശകലങ്ങളുടെ മേമ്പൊടിയോ മഹാന്മാരുടെ ഉദ്ധരണികളോ ഇല്ലാതെ ഒരു മണിക്കൂറില്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.  കൃത്യം ഒരു മണിക്കൂര്‍ സമയം  മാത്രമാണ് ബജറ്റ് അവതരണത്തിനായി എടുത്തത്. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് വായനകളില്‍ ഒന്നാകും ബാലഗോപാലിന്റെ കന്നി ബജറ്റ്. 

തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നല്‍ നല്‍കിയതും കോവിഡ് പ്രതിരോധത്തിന് തന്നെയാണ്‌. കോവിഡ് പ്രതിസന്ധി കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെയാണ് ബാലഗോപാല്‍ 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.

മുന്‍ഗാമിയായ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം അതിലെ കവിതാശകലങ്ങളും ഉദ്ധരണികളാലും സമ്പന്നമായിരുന്നു