എൽഡിസി, എൽജിഎസ് പരീക്ഷ സിലബസ് സമൂഹമാധ്യമങ്ങളിൽ; വെബ്സൈറ്റിൽ വരുന്നതിന് മുമ്പ് ചോർന്നെന്ന് ആരോപണം 

ഇന്ന് രാവിലെയാണ് പരീക്ഷകളുടെ പുതുക്കിയ സിലബസ് പി എസ് സി ഔദ്യോഗിക സൈറ്റിലൂടെ പുറത്തുവിട്ടത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പി എസ് സി പരീക്ഷയുടെ സിലബസ് ഔദ്യോഗിക സൈറ്റിൽ വരുന്നതിന് മുമ്പ് ചോർന്നുവെന്ന് ആരോപണം. എൽഡിസി, എൽജിഎസ് പരീക്ഷകളുടെ സിലബസാണ് സമൂഹമാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചതായി ആരോപണമുയർന്നിരിക്കുന്നത്. അതേസമയം സിലബസിന് ഔദ്യോഗികമായി അംഗീകാരം നൽകിയതാണെന്നും സംഭവത്തിൽ അസ്വാഭാവികയില്ലെന്നുമാണ് പി എസ് സിയുടെ വിശദീകരണം. 

ഇന്ന് രാവിലെയാണ് എൽഡിസി, എൽജിഎസ് പരീക്ഷകളുടെ പുതുക്കിയ സിലബസ് പി എസ് സി ഔദ്യോഗിക സൈറ്റിലൂടെ പുറത്തുവിട്ടത്. എന്നാൽ ഇത് ഇന്നലെ രാത്രി മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ  പ്രചരിച്ചിരുന്നു. സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ വാട്‌സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ സിലബസ് പ്രത്യക്ഷപ്പെട്ടതായി ഉദ്യോഗാർഥിക ആരോപിച്ചെന്ന് മാതൃഭുമി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com