റോഡുകളെപ്പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്; പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു

റോഡുകളെപ്പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്; പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് റോഡുകളെപ്പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ PWD 4U വിൻറെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിൻറെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മൊബൈൽ ആപ്ലിക്കേഷൻ ഏഴാം തീയതി ഔദ്യോഗികമായി  നിലവിൽ വരും.

റോഡിലെ പ്രശ്നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോർ യു മൊബൈൽ തയ്യാറാക്കിയിരിക്കുന്നത്. 4000 കിലോമീറ്റർ റോഡുകളുടെ ഡിജിറ്റലൈസേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റലൈസേഷൻ പൂർത്തിയായ റോഡുകളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചു കൊടുക്കും.

ബാക്കി റോഡുകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു ഇത് ആറുമാസത്തിനകം പൂർത്തീകരിക്കാൻ കഴിയും. ഈ റോഡുകളെ സംബന്ധിച്ച പരാതികൾ, പരാതി പരിഹാര സെൽ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുക ആയിരിക്കും ചെയ്യുക. പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. പ്രമുഖ ആനിമേഷൻ കമ്പിനിയായ BMG ആനിമേഷൻസ് ആണ് പ്രമോ വീഡിയോ തയ്യാറാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com