മുതിര്‍ന്ന പൗരന്മാര്‍ക്കും വാക്‌സിന്‍ വീട്ടില്‍ നല്‍കണം; സര്‍ക്കാരിനോട് ഹൈക്കോടതി

മുതിർന്ന പൗരന്മാർക്കും വീടുകളിൽ തന്നെ വാക്സിൻ നൽകണം എന്ന് ഹൈക്കോടതി നിർദേശം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: മുതിർന്ന പൗരന്മാർക്കും വീടുകളിൽ തന്നെ വാക്സിൻ നൽകണം എന്ന് ഹൈക്കോടതി നിർദേശം. നേരത്തെ കിടപ്പുരോ​ഗികൾക്ക് വാക്സിൻ വീടുകളിൽ പോയി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിടപ്പുരോഗികൾക്കും പുറത്തു പോകാനാവാതെ കഴിയുന്ന മുതിർന്ന പൗരൻമാർക്കും വീടുകളിൽ വെച്ച് വാക്സിൻ നൽകാൻ നടപടി സ്വീകരിക്കണം എന്ന് ഹൈക്കോടതി നിർദേശിക്കുന്നത്. 

ഇക്കാര്യത്തിൽ 10 ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കണം. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദേശം. മുതിർന്ന പൗരൻമാർക്കു യഥാസമയം സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നും കോടതി പറഞ്ഞു.  

ജനമൈത്രി പൊലീസോ, സ്റ്റേഷൻ ഹൗസ് ഓഫിസറോ അധികാരപരിധിയിലുള്ള സ്ഥലത്തെ മുതിർന്ന പൗരൻമാരുടെ വിശദാംശങ്ങൾ ശേഖരിക്കണം. ഇത് സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com