ബിജെപി രണ്ടുലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു, പരാതിയുമായി എല്‍ഡിഎഫ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2021 03:07 PM  |  

Last Updated: 05th June 2021 03:07 PM  |   A+A-   |  

sundara and surendran

കെ സുന്ദര, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം


കാസര്‍കോട്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപി രണ്ടുലക്ഷം രൂപ നല്‍കിയെന്ന മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ പരാതിയുമായി എല്‍ഡിഎഫ്. ജില്ലാ പൊലീസ് മേധാവിക്ക്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിവി രമേശനാണ് പരാതി നല്‍കിയിരിക്കുന്നത്. വെളിപ്പെടുത്തലില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. 

ഐപിസി 171 എ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതിന് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. രണ്ടുലക്ഷം രൂപയും ഫോണും തന്നെന്നും താന്‍ ജയിച്ചു കഴിഞ്ഞാല്‍ പതിനഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് സുരേന്ദ്രന്‍ വാഗ്ദാനം ചെയ്‌തെന്നും സുന്ദര വെളിപ്പെടുത്തിയിരുന്നു. 

മണ്ഡലത്തിലെ ബിജെപി നേതാക്കളാണ് പണം നല്‍കിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.