ഈ ദിവസങ്ങളിൽ കടലിൽ പോകരുത്; മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദ്ദേശം

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th June 2021 06:39 PM  |  

Last Updated: 05th June 2021 06:39 PM  |   A+A-   |  

fishermen-in-boats-pulling-fishing-nets-kerala-india_nyhxaorze__F0000

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വരുന്ന രണ്ട് ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം. ഈ മാസം എട്ട്, ഒൻപത് തീയതികളിലാണ് ജാ​ഗ്രതാ നിർദ്ദേശം. 

08-06-2021 മുതൽ  09-06-2021 വരെ കേരള തീരത്തും ലക്ഷദീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50  കിമീ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ  മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.