40 കഴിഞ്ഞ എല്ലാവർക്കും സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിൻ; സ്പോട്ട് രജിസ്ട്രേഷൻ ഇല്ല

സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. 2022 ജനുവരി 1 ന് 40 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും അപേക്ഷിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 40 കഴിഞ്ഞ എല്ലാവര്‍ക്കും സംസ്ഥാനത്ത് ഇന്നു മുതല്‍ വാക്സിന്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സിന്‍ നൽകുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. 2022 ജനുവരി 1 ന് 40 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും അപേക്ഷിക്കാം.

18നും 44 വയസിനും ഇടയില്‍ പ്രായമുളള മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് ഇതുവരെ വാക്സിന്‍ ലഭിച്ചിരുന്നത്. ഇനി 40 മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും വാക്സിൻ നൽകാനാണ് സർക്കാർ തീരുമാനം. കൊവിന്‍ പോര്‍ട്ടലില്‍ റജിസ്ററര്‍ ചെയ്യുന്നവര്‍ക്ക് വാക്സീന്‍ ലഭ്യതയനുസരിച്ച് സ്ളോട്ട് ലഭിക്കും. 

നിലവില്‍ സംസ്ഥാനത്ത് 12.04 ലക്ഷം ഡോസ് വാക്സീന്‍ സ്റ്റോക്കുണ്ട്. കൂടുതല്‍ വാക്സീന്‍ എത്തിച്ചതോടെ വെള്ളിയാഴ്ച 1060 കേന്ദ്രങ്ങളില്‍ കുത്തിവയ്പ് നടന്നു. ഇതിനിടെ ആഗോള വിപണിയില്‍ നിന്ന് പ്രതിരോധ മരുന്ന് വാങ്ങാനുളള ടെണ്ടര്‍ തീയതി സംസ്ഥാനം ഏഴ് വരെ നീട്ടി. വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇ ടെന്‍ഡര്‍ ആയതിനാല്‍ ഏതെങ്കിലും കമ്പനികള്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് ഇപ്പോള്‍ അറിയാനാകില്ലെന്നാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വിശദീകരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com