പണം തന്നില്ലെന്ന് പറയാന്‍ ബിജെപി നേതാക്കളുടെ ഭീഷണി; കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തുമെന്ന് കെ സുന്ദര

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണ്‌. വാങിയ പണം തിരികെ നല്‍കാനും ആവില്ല.
കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍


കാസര്‍കോട്:  മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്‍മാറാന്‍ രണ്ടര ലക്ഷം രൂപയും ഫോണും തന്നെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി ബിഎസ്പി നേതാവ് കെ സുന്ദര. പണം തന്നില്ലെന്ന് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. പണം വാങ്ങിയിട്ടില്ലെന്ന് പറയാന്‍ അവര്‍ അമ്മയോട് ആവശ്യപ്പെട്ടതായും സുന്ദര മാധ്യമങ്ങളോട് പറഞ്ഞു. 

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണെന്നും വാങിയ പണം തിരികെ നല്‍കാനും ആവില്ല. കിട്ടിയ പണം മുഴുവന്‍ ചെലവഴിച്ചതായും ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ആരുടെയും പ്രലോഭനത്താല്‍ അല്ലെന്നും സുന്ദര പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്‍മാറാന്‍ ബിജെപി രണ്ടര ലക്ഷം രൂപയും ഫോണും തന്നെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.

പതിനഞ്ചു ലക്ഷം രൂപയാണ് താന്‍ ആവശ്യപ്പെട്ടത്, രണ്ടരലക്ഷം രൂപ തന്നു. ഒരു റെഡ്മി ഫോണും നല്‍കിയതായി സുന്ദര പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വൈന്‍ പാര്‍ലര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും മണ്ഡലത്തിലെ ബിജെപി നേതാക്കളാണ് പണം നല്‍കിയതെന്നുമായിരുന്നു സുന്ദര കഴിഞ്ഞ ദിവസം പറഞ്ഞത്. 

2016ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിരുന്ന സുന്ദര 467 വോട്ട് നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com