ഹോട്ടലില്‍ യോഗം ചേരാന്‍ പാടില്ലെന്ന് പൊലീസ്: ബിജെപി കോര്‍ കമ്മറ്റി പാര്‍ട്ടി ഓഫീസിലേക്ക് മാറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2021 03:01 PM  |  

Last Updated: 06th June 2021 03:01 PM  |   A+A-   |  

bjp

പ്രതീകാത്മക ചിത്രം

 

കൊച്ചി: ബിജെപി കോര്‍ കമ്മിറ്റി യോഗസ്ഥലം മാറ്റി. നേരത്തെ നിശ്ചയിച്ചിരുന്ന ഹോട്ടലില്‍ ലോക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് യോഗസ്ഥലം മാറ്റിയത്. ഇതേ തുടര്‍ന്ന് ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുക. 

അല്പസമയം മുമ്പാണ് കോര്‍ കമ്മിറ്റി യോഗം നടക്കുന്ന വേദി മാറ്റിയതായി ബിജെപി നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചത്. സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഹോട്ടലില്‍ യോഗനടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹോട്ടല്‍ തുറക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ലെന്ന് നിര്‍ദേശം നല്‍കി. 

തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യോഗം മാറ്റുകയായിരുന്നു. മൂന്നുമണിയോടെ യോഗം ആരംഭിക്കും. സംസ്ഥാനത്തെ വിവിധ നേതാക്കള്‍ സ്വകാര്യ ഹോട്ടലിലേക്ക് എത്തിയിരുന്നു. ഇവരെല്ലാവരും ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് തിരിച്ചിരിക്കുകയാണ്.