സൗജന്യ ഭക്ഷ്യക്കിറ്റ്: ഏപ്രിലിലെ കിറ്റ് ചൊവ്വാഴ്ച വരെ വാങ്ങാം 

മെയ് മാസത്തെ റേഷൻ വിതരണവും ചൊവ്വാഴ്ച വരെ നീട്ടി
ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം
ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് പശ്ചാതലത്തിൽ റേഷൻ കടകൾ വഴി സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂൺ 8 വരെ നീട്ടി. മെയ് മാസത്തെ റേഷൻ വിതരണവും ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. 

ഏപ്രിൽ കിറ്റിലെ സാധനങ്ങൾ: പഞ്ചസാര – 1 കി. ഗ്രാം, കടല - 500 ഗ്രാം, ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ,  തേയില - 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, ആട്ട - 1 കി. ഗ്രാം, മല്ലിപ്പൊടി - 100 ഗ്രാം, മഞ്ഞൾപൊടി - 100 ഗ്രാം, സോപ്പ് – 2 എണ്ണം, ഉപ്പ് – 1 കി. ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം

മേയ് മാസ കിറ്റിലെ സാധനങ്ങൾ:  ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപ്പരിപ്പ്‌ - 250 ഗ്രാം, കടല - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി – 100 ഗ്രാം, മഞ്ഞൾ പൊടി – 100 ഗ്രാം, വെളിച്ചെണ്ണ - അര ലിറ്റർ, ആട്ട - 1 കിലോഗ്രാം, ഉപ്പ് – 1 കിലോഗ്രാം എന്നിവയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com