പാളിച്ചകളുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തവര്‍ക്ക്; സുരേന്ദ്രന് എതിരെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം

കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം
ഫയൽ ചിത്രം
ഫയൽ ചിത്രം


കൊച്ചി: കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ്, ഫണ്ട് വിവാദം തുടങ്ങിയ വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുള്ള കാര്യങ്ങളില്‍ പാളിച്ചയുണ്ടായെന്ന് കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി.

പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്താതെ ഒരു വിഭാഗം നേതാക്കളെ ഇരുട്ടത്ത് നിര്‍ത്തിയെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടത്. സംഘടനാ സെക്രട്ടറിയും, സംസ്ഥാന അധ്യക്ഷനും, കേന്ദ്രമന്ത്രിയും മറ്റും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങളാണ് നടന്നത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കേണ്ടിയിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ട. പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചു പണി ആവശ്യമാണെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു.

കൊടകര കുഴല്‍പ്പണ വിവാദം അടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തത് സംസ്ഥാന അധ്യക്ഷന്റെയും മറ്റും നേതൃത്വത്തിലാണ്. അതിനാല്‍ പാളിച്ചകള്‍ വന്നാല്‍ ഉത്തരവാദിത്വം നേതൃത്വത്തിനാണ്. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തില്‍ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com