ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം; അന്വേഷണത്തിന് മൂന്നംഗസമിതി; റിപ്പോര്‍ട്ടില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം

ഇ ശ്രീധരന്‍, സിവി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരാണ് സമിതിയിലുള്ളത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് ബിജെപി നേതൃത്വം. ഇ ശ്രീധരന്‍, സിവി ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരാണ് സമിതിയിലുള്ളത്.  അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നല്‍കും. പാര്‍ട്ടിയില്‍ ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ സുരേഷ് ഗോപിക്കും നിര്‍ദേശം നല്‍കയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു സീറ്റും പോലും ലഭിക്കാത്ത കേരളം പോലൊരു സംസ്ഥാനത്തെ പാര്‍ട്ടി ഘടകവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദേശീയ നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. കേരളത്തിലെ വിവാദങ്ങള്‍ ദേശീയതലത്തിലടക്കം സജീവ ചര്‍ച്ചയാണ്. പാര്‍ട്ടിക്ക് തന്നെ വലിയ തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍

പാര്‍ട്ടി സംസ്ഥാന നേതൃത്വം പൂര്‍ണപരാജയമാണെന്ന തലത്തിലാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടുകളെന്നാണ് സൂചന. സംസ്ഥാനത്തെ ചില സീറ്റുകളില്‍ പാര്‍ട്ടിക്ക് ജയസാധ്യതയുണ്ടായിരുന്നുവെന്നും അവിടെ ജയിക്കാന്‍ ശ്രമിക്കുന്നതിന് പകരം പാര്‍ട്ടിയിലെ പടലപ്പിണക്കളാണ് ജനശ്രദ്ധ നേടിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന നേതൃത്വം അവഗണിക്കുകയും ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ചില നേതാക്കള്‍ പരാതിപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com