പതിനായിരം കടന്ന് മരണ സംഖ്യ; ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 10,157ആയി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മരണ നിരക്ക് കുത്തനെ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച കോവിഡ് മരണങ്ങളുടെ എണ്ണം പതിനായിരം കടന്നു. ഇന്ന് 221 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,157ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മരണ നിരക്ക് കുത്തനെ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

സംസ്ഥാനത്ത് ഇന്ന് 9,313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,921 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,32,868 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,93,807 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,061 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com