സിംഗപ്പൂരില്‍ നിന്നും ഓക്‌സിജന്‍ ടാങ്കുകള്‍ എത്തുന്നു

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം അദാനി ഗ്രൂപ്പാണ് ടാങ്കുകള്‍ എത്തിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്ത് മുതല്‍ക്കൂട്ടാകാന്‍ സിങ്കപ്പൂരില്‍ നിന്നും ഓക്‌സിജന്‍ ടാങ്കുകള്‍ . 20 ടണ്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകള്‍ തിങ്കളാഴ്ച വൈകീട്ട് 6.30 ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും.

രണ്ട് ടാങ്കുകള്‍ എറണാകുളം ജില്ലയില്‍ ഉപയോഗിക്കും. ജില്ലയില്‍ ഓക്‌സിജന്‍ സംഭരണത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ടാങ്കുകള്‍ ഉപകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം അദാനി ഗ്രൂപ്പാണ് ടാങ്കുകള്‍ എത്തിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com