നൂറുകടന്ന ഇന്ധനവിലയ്ക്ക് എതിരെ സെഞ്ചുറി അടിച്ച് പ്രതിഷേധം; പെട്രോള്‍ പമ്പില്‍ ക്രിക്കറ്റ് കളിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ (വീഡിയോ)

ഇന്ധന വില വര്‍ധനവില്‍ കൊച്ചിയില്‍ വ്യത്യസ്ത പ്രതിഷേധം
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

ഇന്ധന വില വര്‍ധനവില്‍ കൊച്ചിയില്‍ വ്യത്യസ്ത പ്രതിഷേധം. പെട്രോള്‍ പമ്പില്‍ ക്രിക്കറ്റ് കളിച്ചാണ് ഒരസംഘം എഐവൈഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞദിവസം കേരളത്തില്‍ ഇന്ധനവില നൂറുകടന്നിരുന്നു. 

കോട്ടപ്പുറം പമ്പിലാണ് എഐവൈഎഫ് ആലങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ക്രിക്കറ്റ് കളി നടന്നത്. കൊടിയും പ്ലക്കാര്‍ഡുകളുമായെത്തിയ പ്രവര്‍ത്തകര്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആലപ്പുഴയില്‍ സമാന രീതിയില്‍ പ്രതിഷേധം നടത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു. 

തിങ്കളാഴ്ച പെട്രോളിന് 28 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ പ്രീമിയം (സ്പീഡ്) പെട്രോളിന്റെ വില 100 കടന്നു. 100.67 രൂപയാണ് തിങ്കളാഴ്ചത്തെ വില. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലും പ്രീമിയം പെട്രോള്‍വില 100 കടന്നു. കഴിഞ്ഞ മൂന്നരമാസത്തിനുള്ളില്‍ പ്രീമിയം പെട്രോളിന് 5.78 രൂപയാണ് കൂട്ടിയത്. സാധാരണ പെട്രോളിന്റെ വിലയും നൂറിനോട് അടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com