12 പേർക്ക് കോവിഡ്‌, പ്രവർത്തനം നിർത്താത്ത അരിമില്ല് പൂട്ടിച്ചു; ചാക്കുകെട്ടുകൾക്ക് പിന്നിലൊളിച്ചു തൊഴിലാളികൾ

തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഗെയിറ്റ് പൂട്ടി മിൽ പ്രവർത്തനം തുടരുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് പ്രവർത്തിച്ച അരിമില്ല് പൂട്ടിച്ച് ആരോഗ്യവകുപ്പ്. എറണാകുളം കാലടിയിലെ പാറപ്പുറത്തുള്ള മേരിമാതാ എന്ന അരിമില്ലാണ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ചത്. നിരവധി തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഗെയിറ്റ് പൂട്ടി മിൽ പ്രവർത്തനം തുടരുകയായിരുന്നു. 

മില്ലിലെ 12 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പരാതിയെത്തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും മില്ലിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ചാക്കുകെട്ടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന നിലയിൽ തൊഴിലാളികളെ കണ്ടെത്തിയത്. അധികൃതരെ കണ്ട് ചിലർ ഇറങ്ങി ഓടി. 

തൊഴിലാളികളെ ക്വാറന്റീനിലാക്കിയെന്നും ഇവരെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതർ പറഞ്ഞു. മില്ലുടമക്കെതിരെ നടപടി സ്വീകരിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com