നാളെ മുതൽ ട്രോളിങ്‌ നിരോധനം; നിയന്ത്രണങ്ങൾ അർധരാത്രിയോടെ നിലവിൽ വരും 

നിരോധനം ജൂലൈ 31ന് അവസാനിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മൺസൂൺകാല ട്രോളിങ് ബുധനാഴ്ച അർധരാത്രിയോടെ നിലവിൽവരും. 52 ദിവസക്കാലത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾ ഒന്നുംതന്നെ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ അധികൃതർ അറിയിച്ചു. 

പരമ്പരാഗത വള്ളങ്ങൾക്ക്  മത്സ്യബന്ധനത്തിലേർപ്പെടാൻ വിലക്കില്ല. അതേസമയം ഇരട്ട വള്ളങ്ങൾ (പെയർ) ഉപയോഗിച്ചുള്ള മീൻപിടിത്തം കർശനമായി നിരോധിച്ചിട്ടുണ്ട്. വലിയ വള്ളങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന കരിയർ വള്ളങ്ങൾക്കും നിയന്ത്രണമുണ്ട്. 

തൊഴിൽരഹിതരായവർക്ക്‌ സൗജന്യ റേഷനുപുറമെ ഇത്തവണ 1200 രൂപ നൽകാനും നടപടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com