ബിസിനസിനുള്ള പണമെന്ന് ധര്‍മരാജന്‍ കോടതിയില്‍; ഒരുകോടി രൂപയും കാറും തിരിച്ചു നല്‍കണമെന്ന് ഹര്‍ജി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2021 08:44 PM  |  

Last Updated: 08th June 2021 08:58 PM  |   A+A-   |  

black_money

പ്രതീകാത്മക ചിത്രം


തൃശൂര്‍: കൊടകരയില്‍ കവര്‍ച്ചാ സംഘം തട്ടിയെടുത്ത മൂന്നരക്കോടിയുടെ ഉറവിടം ധര്‍മരാജന്‍ കോടതിയില്‍ കാണിച്ചു. പൊലീസ് കണ്ടെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചുകിട്ടാന്‍ രേഖകള്‍ സഹിതം ഇരിങ്ങാലക്കുട മജിസ്ട്രറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി.

ഡല്‍ഹി സ്വദേശി ബിസിനസ് ഇടപാടില്‍ നല്‍കിയ തുകയാണിതെന്ന് ധര്‍മരാജന്റെ അപേക്ഷയില്‍ പറയുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണിതെന്ന ആരോപണത്തിനിടെയാണ് പുതിയ നീക്കം. 

നേരത്തെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ഇയാള്‍ പൊലീസിന് നല്‍കിയ പരാതി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ നഷ്ടപ്പെട്ടത് മൂന്നര കോടി രൂപയാണെന്ന് മൊഴി നല്‍കി. നഷ്ടപ്പെട്ട പണത്തില്‍ 1.40 കോടി രൂപ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2.10 കോടി രൂപ ഇനിയും കണ്ടെത്താനുണ്ട്.