സൗജന്യ ഇന്റര്‍നെറ്റ് ; പാഠപുസ്തകങ്ങള്‍ പോലെ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉറപ്പാക്കും; മുഖ്യമന്ത്രി

ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്രവേഗം അവസാനിപ്പാക്കാന്‍ കഴിയുമെന്ന് പറയാനാവില്ല. പാഠപുസ്തകം പോലെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉപകരണം ആവശ്യമാണ്
പിണറായി വിജയന്‍
പിണറായി വിജയന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ വേര്‍തിരിവ് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനാവശ്യമായ കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. സര്‍ക്കാരിനൊപ്പം വിവിധ സ്രോതസ്സുകളെ സമാഹരിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസരംഗം നമുക്ക് നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

നമ്മുടെ സംസ്ഥാനത്തെ കുട്ടികൡ ഒരുവിഭാഗത്തിന് ഡിജിറ്റല്‍ പഠനത്തിന് ആവശ്യമായ ഉപകരണം വാങ്ങാന്‍ ശേഷിയില്ലാത്തവരാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. ഒന്നാം തരംഗം വന്നപ്പോള്‍ നാം രണ്ടാം തരംഗത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല. ഇപ്പോള്‍ നാം മൂന്നാം തരംഗത്തെ കുറിച്ച് പറയുന്നു.അത് സൂചിപ്പിക്കുന്നത് കോവിഡ് കുറച്ച് കാലം  നമുക്ക് ഒപ്പമുണ്ടാകുമെന്നാണ്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം അത്രവേഗം അവസാനിപ്പാക്കാന്‍ കഴിയുമെന്ന് പറയാനാവില്ല. പാഠപുസ്തകം പോലെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ഉപകരണം ആവശ്യമാണ്. അതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.

മറ്റൊരു പ്രധാനകാര്യം പലയിടത്തും കണക്ടിവിറ്റിയുടെ പ്രശ്‌നമുണ്ട്. അതിനായി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കെഎസ്ഇബി, കേബിള്‍ നെറ്റ് വര്‍ക്ക് എന്നിവരുടെ സഹായം സ്വീകരിച്ച് കണക്ടിവിറ്റി ഉറപ്പിക്കാന്‍ കഴിയും. ചില കുടുംബങ്ങള്‍ ഇന്റര്‍നെറ്റിന് ഫീസ് കൊടുക്കണം. അത് എങ്ങനെ സൗജന്യമായി കിട്ടുമെന്നതിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com