യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെമുതല്‍ കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയം മാറും, ടൈംടേബിള്‍ ഇങ്ങനെ

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍കാല ടൈംടേബിള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വെ അറിയിച്ചു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

പാലക്കാട്: കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ മണ്‍സൂണ്‍കാല ടൈംടേബിള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വെ അറിയിച്ചു. 06346 തിരുവനന്തപുരം-മുംബൈ ലോക്മന്യ തിലക് നേത്രാവതി സ്‌പെഷല്‍ പുറപ്പെടുന്ന സമയത്തില്‍ (രാവിലെ 9.15) മാറ്റമില്ലെങ്കിലും ഷൊര്‍ണ്ണൂരിലൂടെ മുക്കാല്‍ മണിക്കൂര്‍ നേരത്തെ കടന്നുപോകും. 

നേരത്തെ, വൈകുന്നേരം 4.25ന് ഷൊര്‍ണ്ണൂരില്‍ എത്തിയിരുന്ന നേത്രാവതി, പുതിയ ടൈംടേബിള്‍ പ്രകാരം 3.45ന് എത്തും. അതിനനുസരിച്ച് തുടര്‍ന്നുള്ള സ്‌റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും.

ആഴ്ചയില്‍ മൂന്ന് ദിവസമുള്ള 02431 തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി സ്‌പെഷല്‍, പുതിയ ടൈംടേബിള്‍ പ്രകാരം നാലേമുക്കാല്‍ മണിക്കൂര്‍ നേരത്തെ സര്‍വിസ് ആരംഭിക്കും. തിരുവനന്തപുരത്തുനിന്നും ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ഈ ട്രെയിന്‍ ഷൊര്‍ണ്ണൂരിലൂടെ രാത്രി 8.55ന് കടന്നുപോകും. ഇതിനനുസരിച്ച് മറ്റു സ്‌റ്റേഷനുകളിലും സമയം വ്യത്യാസപ്പെടും.

02617എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള പ്രതിദിന സ്പെഷലും രണ്ടേമുക്കാല്‍ മണിക്കൂര്‍ നേരത്തെയാണ്. എറണാകുളത്തുനിന്നും ഉച്ചക്ക്? 1.15ന് പുറപ്പെട്ടിരുന്ന ഈ ട്രെയിന്‍ വ്യാഴാഴ്ച മുതല്‍ രാവിലെ 10.50ന് സര്‍വിസ് തുടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com